ആതിരപ്പള്ളി പദ്ധതി: ഇടത് പക്ഷത്ത് അഭിപ്രായ ഭിന്നത

Posted on: February 3, 2016 9:03 am | Last updated: February 3, 2016 at 1:29 pm
SHARE

athirppalliകൊച്ചി: ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ ഭിന്നത. നവകേരള മാര്‍ച്ച് ചാലക്കുടിയിലെത്തിയപ്പോഴാണ് ആതിരപ്പള്ളി പദ്ധതി നാടിനാവശ്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞത്.പദ്ധതികൊണ്ട് പരിസ്ഥിതിക്കോ വെള്ളച്ചാട്ടത്തിനോ ഒരു ദോഷവും സംഭവിക്കില്ലെന്നും പിണറായി പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ രംഗത്തെത്തി. ഭരണം കിട്ടിയാലും പദ്ധതി നടപ്പാക്കരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.