Connect with us

Sports

മീറ്റില്‍ പിറന്നത് 21 റെക്കോര്‍ഡുകള്‍

Published

|

Last Updated

കോഴിക്കോട്: 61 ാത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ പിറന്നത് ഇരുപത്തിയൊന്ന് മീറ്റ് റെക്കോര്‍ഡുകളാണ.് ദേശീയ കൗമാര കായികമേളയുടെ അവസാനദിനമായ ഇന്നലെ താരങ്ങള്‍ കൊയ്‌തെടുത്ത് ചരിത്രമാക്കിയത് പത്ത് ദേശീയ റെക്കോര്‍ഡുകളായിരുന്നു.ലോംഗ്ജംപിനും, ഹൈജംപിനും പിന്നാലെ ജൂനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ ജംപില്‍ ഇന്നലെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ലിസ്ബത്ത് കരോളിന്‍ ജോസഫിന് റെക്കോര്‍ഡുണ്ടായിരുന്നു. 2006 ല്‍ ശിബാനി ഭൂമ്ജിയുടെ 12.36 മീററ്റിന്റെ റിക്കോര്‍ഡ് തിരുത്തപ്പെട്ടു. 12.54 മീറ്റര്‍ ദൂരമാണ് ട്രിപ്പിള്‍ ചാടി ലിസ്ബത്ത് സ്വര്‍ണ്ണം നേടിയത്. സീനിയര്‍ ഗേള്‍സ് 800 മീറ്റര്‍ മത്സരത്തില്‍ 2.08 മിനുറ്റില്‍ ഫിനിഷ് ചെയ്ത് പൂവമ്പായി എ എം എച്ച് എസ് എസ് പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിനി അബിത മേരി മാനുവല്‍ പുതിയ മീറ്റ് റിക്കോര്‍ഡ് സ്ഥാപിച്ചു. മലയാളിതാരം ചിഞ്ചുജോസിന്റെ 2.09 മിനുറ്റിന്റെ റിക്കോര്‍ഡാണ് അബിത മറികടന്നത്.
സീനിയര്‍ ബോയ്‌സ് ഹൈജംപില്‍ ഡല്‍ഹി താരം തേജസ്വിന്‍ ശങ്കര്‍ മലയാളി താരം ശ്രീനിത് മോഹന്റെ റിക്കോര്‍ഡ് പഴങ്കഥയാക്കി. സീനിയര്‍ ഗേള്‍സ് ജാവലിന്‍ ത്രോയില്‍ 46.38 മീറ്റര്‍ ദൂരം എറിഞ്ഞെത്തിച്ച ഹരിയാന താരം പുഷ്പ ജാഘര്‍, യു പിതാരം സുമ ദേവി പതിനഞ്ച് വര്‍ഷം മുമ്പ് ഗാന്ധിനഗര്‍ മീറ്റില്‍ സ്ഥാപിച്ച (45.33)റിക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ജൂനിയര്‍ ബോയ്‌സ് ഹാമര്‍ത്രോയില്‍ ഞ്ചാബ് താരം ദമീത് സിംഗും മീറ്റ് റെക്കോര്‍ഡിന് ഉടമയായി. 70.60 മീറ്റര്‍ ദൂരം എറിഞ്ഞ ദമീതിന്റെ മികവിന് മുന്നില്‍ പ്രദീപ്കുമാറിന്റെ 66.96 മീറ്ററിന്റെ നിലവിലെ റിക്കോര്‍ഡ് ചരിത്രമായി.
ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ് (14.49 സെക്കന്റ്) , സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ഡിബി സെബാസ്റ്റ്യന്‍ (14.36 സെക്കന്റ്) , ജൂനിയര്‍ ബോയ്‌സ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഡീഷതാരം പുങ്ക സോറന്‍(13.40 സെക്കന്റ്), സീനിയര്‍ ബോയ്‌സ് ഷോട്ട്പുട്ടില്‍ ഹരിയാന താരം ദീപേന്ദര്‍ ദബാസ്(17.42 മീറ്റര്‍) എന്നിവര്‍ നിലവിലെ മീറ്റ് റിക്കോര്‍ഡുകള്‍ ഭേദിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 4-400 മീറ്ററില്‍ 3.14 മിനുറ്റില്‍ ഓടിയെത്തിയ തമിഴ്‌നാട് ടീം കേരള താരങ്ങള്‍ 2011 ല്‍ സ്ഥാപിച്ച നിലവിലെ മീറ്റ് റിക്കോര്‍ഡ് (3.15)മറികടന്നു.
മേളയുടെ ആദ്യദിനം തന്നെ ജൂനിയര്‍ ഗേള്‍സ് മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസിലെ അനുമോള്‍ തമ്പിയും, സീനിയര്‍ ബോയ്‌സ് വിഭാഗം ജാവലിന്‍ ത്രോയില്‍ പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗും ദേശീയ റിക്കോര്‍ഡുകള്‍ പഴങ്കഥയാക്കി. രണ്ടാംദിനത്തില്‍ ഒരേയൊരു മീറ്റ് റിക്കോര്‍ഡ് മാത്രമാണ് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പിറന്നത്. സബ് ജൂനിയര്‍ ബോയ്‌സ് ഷോട്ട്പുട്ടില്‍ 16.41 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞെത്തിച്ച ഉത്തര്‍പ്രദേശ് താരം രുദ്ര നാരായണ്‍ പാണ്‍ഡെ പുതിയ ദേശീയ റിക്കോര്‍ഡാണ് സ്ഥാപിച്ചത്. മൂന്നാംദിനത്തില്‍ ചരിത്രമായത് അഞ്ച് മീറ്റ് റിക്കോര്‍ഡുകളായിരുന്നു.
സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണ്‍ തന്റെ തന്നെ മീറ്റ് റിക്കോര്‍ഡ് ഒരിക്കല്‍ കൂടി ഭേദിച്ചപ്പോള്‍ 3000 മീറ്ററിന് പിന്നാലെ 1500 മീറ്ററിലും മീറ്റ് റിക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസിലെ അനുമോള്‍ തമ്പി ഇരട്ട മീറ്റ് റിക്കോര്‍ഡിന് ഉടമയായി. സീനിയര്‍ ഗേള്‍സ് 1500 മീറ്ററില്‍ പൂവമ്പായി എ എം എച്ച് എസ് എസിലെ അബിത മേരി മാനുവല്‍, ജൂനിയര്‍ ബോയ്‌സ് ഹൈംജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച് എസ് എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കെ എസ് അനന്തു, ജൂനിയര്‍ ബോയ്‌സ് ഷോട്ട്പുട്ടില്‍ ഹരിയാന താരം സത്യവാന്‍ എന്നിവരും മീറ്റ് റെക്കോര്‍ഡ് തിരുത്തി.
നാലാംദിനം സബ്ജൂനിയര്‍ ബോയ്‌സ് ലോംഗ്ജംപില്‍ ഡല്‍ഹി താരം ദേവേഷും, സബ്ജൂനിയര്‍ ഗേള്‍സ് 600 മീറ്ററില്‍ മഹാരാഷ്ട്ര താരം ഭാമ്‌നെതായും മീറ്റ് റിക്കോര്‍ഡുകള്‍ ഭേദിച്ചു. ജൂനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ ഡല്‍ഹി താരം ഹര്‍ഷിത സെഹ്‌റ്വാത് 476.35 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞെത്തിച്ചപ്പോള്‍ വെള്ളിനേടിയ കേന്ദ്രീയ വിദ്യാലയ് സംഗതന്റെ എം മേധയും(37.76മീറ്റര്‍) നിലവിലെ മീറ്റ് റിക്കോര്‍ഡായ 37.70 നെ മറികടക്കുകയുണ്ടായി.

 

Latest