കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ ഭാരവാഹികള്‍

Posted on: February 3, 2016 5:21 am | Last updated: February 2, 2016 at 11:27 pm
SHARE

കൊല്ലം: കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ ഭാരവാഹികളായി എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി (പ്രസി.), ഡോ. എന്‍ ഇല്‍യാസ്‌കുട്ടി (ജന. സെക്ര.), എം എസ് ത്വാഹിര്‍ ഹാജി (ഫിനാന്‍സ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ കെ ജലാലൂദ്ദീന്‍, സിറാജുദ്ദീന്‍ ബാഖവി, കെ എസ് കെ തങ്ങള്‍ അല്‍ ഹൈദറൂസി, സിറാജുദ്ദീന്‍ അഹ്‌സനി (വൈസ്. പ്രസി.), എ കെ മുഈനുദ്ദീന്‍,അഞ്ചല്‍ നിസാമുദ്ദീന്‍, അബ്ദുല്‍ കബീര്‍ മുസ്‌ലിയാര്‍, മനാഫ് മഞ്ഞപ്പാറ (സെക്ര.). വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൊല്ലം ഖാദിസിയ്യയില്‍ നടന്ന ജില്ലാ കൗണ്‍സിലിലും പ്രതിനിധി സമ്മേളനത്തിലും എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളും സംബന്ധിച്ചു. പി എ ഹൈദറൂസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഡോ. എന്‍ ഇല്‍യാസ്‌കുട്ടി, നൈസാം സഖാഫി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here