ഗാന്ധി സ്മരണയില്‍ ഇന്ത്യന്‍ എംബസി

Posted on: February 2, 2016 9:02 pm | Last updated: February 2, 2016 at 9:02 pm
SHARE
അബുദാബിയില്‍ ഗാന്ധി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത അതിഥികളും വിദ്യാര്‍ഥികളും  സംഘാടകരുടെ കൂടെ
അബുദാബിയില്‍ ഗാന്ധി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത അതിഥികളും വിദ്യാര്‍ഥികളും
സംഘാടകരുടെ കൂടെ

അബുദാബി: ഗാന്ധി സ്മരണയില്‍ യു എ ഇ ഇന്ത്യന്‍ എംബസി മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയും ഗാന്ധി സാഹിത്യ വേദിയും സംയുക്തമായി നടത്തിയ അനുസ്മരണ പരിപാടിയില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി ടി വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ടോട്ടല്‍ ഇ ആന്റ് പി യുണൈറ്റഡ് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സുല്‍ത്താന്‍ അല്‍ ഹാജി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനത്തോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തിരശ്ശീല ഉയര്‍ന്നത്. കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് അവാര്‍ഡുകളും പ്രശസ്തി പത്രവും വിതരണം ചെയ്തു. നാഷണല്‍ മീഡിയ കൗണ്‍സില്‍ സീനിയര്‍ ഓഫീസര്‍ മന്‍സൂര്‍ അമീര്‍, പി ബാവഹാജി, ബി യേശുശീലന്‍, എം എ സലാം, ആഇഷ ലക്കിടിവാല എന്നിവര്‍ സംബന്ധിച്ചു.
ഗാന്ധി സാഹിത്യവേദി ആക്ടിംഗ് സെക്രട്ടറി ഷുക്കൂര്‍ ചാവക്കാട് സ്വാഗതവും ദേവദാസ് നന്ദിയും രേഖപ്പെടുത്തി. ശാന്തി പ്രമോദ് യോഗ നടപടികള്‍ നിയന്ത്രിച്ചു.