വീടുകളില്‍ മോഷണം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Posted on: February 2, 2016 8:33 pm | Last updated: February 2, 2016 at 8:33 pm
SHARE

crimeഷാര്‍ജ: വീടുകളില്‍ കവര്‍ച്ച ചെയ്യുന്ന രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ലബനീസുകാരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും പണവും കണ്ടെടുത്തു. മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇവരെക്കുറിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പാര്‍ട്‌മെന്റുകളില്‍ ആളില്ലാത്ത സമയം നോക്കി വിലപിടിപ്പുള്ളവ മോഷ്ടിക്കുകയായിരുന്നു പതിവ്.