ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം ദുബൈ തന്നെ

Posted on: February 2, 2016 7:47 pm | Last updated: February 4, 2016 at 7:10 pm
SHARE

dubai airportദുബൈ: 2015ല്‍ ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ. 7.8 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയതെന്ന് സി ഇ ഒ പോള്‍ ഗ്രിഫിത്ത് അറിയിച്ചു. 2015 ഡിസംബര്‍ 31 അവസാനിച്ചപ്പോള്‍ 7,80,14,838 യാത്രക്കാരാണ് എത്തിയത്. 2014നെക്കാള്‍ 10.7 ശതമാനം വര്‍ധനവുണ്ട്. ലോകത്തെ മറ്റൊരു തിരക്കേറിയ വിമാനത്താവളമായ ലണ്ടനിലെ ഹീ ത്രൂ 6.98 കോടി യാത്രക്കാരെയാണ് സ്വീകരിച്ചത്.
120 കോടി ഡോളര്‍ ചെലവ് ചെയ്ത് ടെര്‍മിനല്‍ ഒന്നിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍കോസ് ഡിയുടെ ഉദ്ഘാടനം ഏതാനും ദിവസങ്ങള്‍ക്കകം നടക്കും. ഇന്ത്യക്കാരാണ് കൂടുതലായും ദുബൈ വിമാനത്താവളം ഉപയോഗിക്കുന്നത്. 1.03 കോടി ഇന്ത്യക്കാരാണ് എത്തിയത്. 2014നെക്കാള്‍ 17 ശതമാനം വര്‍ധനവുണ്ട്. രണ്ടാം സ്ഥാനം ബ്രിട്ടീഷുകാര്‍ക്കാണ്. 56 ലക്ഷം യാത്രക്കാരെത്തി. മൂന്നാം സ്ഥാനം സഊദി അറേബ്യക്കാണ്. 54.66 ലക്ഷം. ദോഹയിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. 18 ശതമാനമാണിത്. ലണ്ടനിലേക്കും മുംബൈയിലേക്കും യാത്രക്കാര്‍ ധാരാളമുണ്ട്.
ദുബൈ വഴിയുള്ള കാര്‍ഗോ നീക്കത്തില്‍ വര്‍ധനവുണ്ടെന്നും പോള്‍ ഗ്രിഫിത്ത് ചൂണ്ടിക്കാട്ടി. 3.4 ശതമാനം വര്‍ധനവാണുള്ളത്.