Connect with us

Kerala

മന്ത്രി കെ സി ജോസഫിന് എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസ്; ഫെബ്രുവരി 16ന് നേരിട്ട് ഹാജരാകണം

Published

|

Last Updated

കൊച്ചി: മന്ത്രി കെ സി ജോസഫിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഫേസ്ബുക്കില്‍ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ അവഹേളിച്ച് പോസ്റ്റിട്ടതിനാണ് കേസ്. കേസില്‍ ഫെബ്രുവരി 16ന് മന്ത്രി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ജഡിജിക്കെതിരെ മന്ത്രി കെസി ജോസഫ് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌

ഹൈക്കോടതി ജഡിജിക്കെതിരെ മന്ത്രി കെസി ജോസഫ് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌

ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമൊ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ജൂലൈയിലാണ് കെ സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയെ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോള്‍ അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്ന് അലക്‌സാണ്ടര്‍ തോമസം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു കെ സി ജോസഫിന്റെ പോസ്റ്റ്. ഈ പോസ്റ്റ് മന്ത്രി പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.

പോസ്റ്റിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എയാണ് ഹൈക്കോടതിയെ സമീപിച്ചത്.