Connect with us

National

സ്വവര്‍ഗരതി: തിരുത്തല്‍ ഹരജികള്‍ സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിന്‍ കുറ്റമാക്കിയ സുപ്രിം കോടതി വിധിക്കെതിരായ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികള്‍ സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. 2013ലെ കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. ഹരജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിശോധിക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് അനുസരിച്ചാണ് 2013 ഡിസംബറില്‍ സ്വവര്‍ഗരതി കുറ്റകരമാക്കി സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതാണ് 377ാം വകുപ്പ്. വിധിക്കെതിരെ 2014 ജനുവരിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് തള്ളിയാണ് സുപ്രിം കോടതി സ്വവര്‍ഗരതി കുറ്റകരമായി പ്രഖ്യാപിച്ചത്.

Latest