ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് 19-ാം കിരീടം

Posted on: February 2, 2016 4:56 pm | Last updated: February 3, 2016 at 10:12 am
SHARE

 

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക്ക് ട്രാക്കില്‍ നടന്ന 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ റണ്ണറപ്പായ തമിഴ്‌നാട് ടീം
കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക്ക് ട്രാക്കില്‍ നടന്ന 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ റണ്ണറപ്പായ തമിഴ്‌നാട് ടീം

കോഴിക്കോട്: 55ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 19ാം കിരീടം. 306 പോയിന്റ് നേടി മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കിയാണ് കേരളം ഇത്തവണയും കിരീടം സ്വന്തമാക്കിയത്. 39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്.

116 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനവും 101 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനവും സ്വന്തമാക്കി. തമിഴ്‌നാട് 11 സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും നേടിയപ്പോള്‍ ഒന്‍പത് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലവുമാണ് മഹാരാഷ്ട്രയുടെ സമ്പാദ്യം.