ഡിജിപി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ്

Posted on: February 2, 2016 1:36 pm | Last updated: February 2, 2016 at 1:36 pm

vs-achuthanandanതിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പട്ടാപകല്‍ കൊലപാതകം നടന്നിട്ടും ഡിജിപി ഫെയ്‌സ്ബുക്കില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ മാത്രമാണ് പോലീസിന്റെ ശ്രദ്ധ. സോളാര്‍ കേസ് തേച്ച് മാച്ചു കളയുന്നതിനാണ് ഡിജിപിയുടെ ഇപ്പോഴത്തെ ശ്രമമെന്നും വിഎസ് പറഞ്ഞു. സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഇന്ന് ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒന്നുമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ഹേമചന്ദ്രനെ എന്ത് പേരിട്ട് വിളിക്കണമെന്നും വിഎസ് ചോദിച്ചു.