Connect with us

Business

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; മുഖ്യനിരക്കുകളില്‍ മാറ്റമില്ല

Published

|

Last Updated

മുംബൈ: മുഖ്യനിരക്കുകളില്‍ മാറ്റം വരുത്താതെ ഈ വര്‍ഷത്തെ ആദ്യത്തെ പണനയ അവലോകന നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ബജറ്റിലെ സ്ഥിതിവിവരക്കണക്കുളും നിര്‍ദേശങ്ങളും വിലയിരുത്തി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവു വരുത്തിയേക്കാനാണ് സാധ്യത. ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല.

കഴിഞ്ഞവര്‍ഷം അദ്ദേഹം അടിസ്ഥാന പലിശനിരക്കായ റീപ്പോ 1.25 ശതമാനം കുറച്ചിരുന്നു. ഇനി കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കിയാല്‍ റിപ്പോ നിരക്ക് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാകും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് ഹ്രസ്വകാല വായ്പ അനുവദിക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ അഥവാ റീ പര്‍ച്ചേസ് നിരക്ക്.