ഡല്‍ഹി പോലീസ് ആര്‍എസ്എസിന്റെ സ്വകാര്യ സേനയെന്ന് കെജരിവാള്‍

Posted on: February 2, 2016 9:39 am | Last updated: February 2, 2016 at 9:39 am
SHARE

Aravind Kejriwalന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ ഡല്‍ഹി പോലീസ് ആര്‍എഎസിന്റെയും ബിജെപിയുടെ സ്വകാര്യ സേനയായി പ്രവര്‍ത്തിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നു തല്ലിച്ചത്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയായിരുന്നു കേജരിവാളിന്റെ പ്രതികരണം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ഐഐടികളിലും നടത്തിയ ആക്രമണങ്ങളാണ് ഡല്‍ഹിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളുമായി മോദി സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും ബാംഗളൂരില്‍ ചികിത്സയില്‍ കഴിയുന്ന കേജരിവാള്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here