എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 12ന്

Posted on: February 2, 2016 8:58 am | Last updated: February 2, 2016 at 8:58 am
SHARE

മലപ്പുറം: എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം 12ന് നാലു മണി മുതല്‍ പത്ത് മണി വരെ മലപ്പുറം വാദീസലാമില്‍ നടത്താന്‍ ജില്ലാ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. പുതിയ കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം സംസ്ഥാന, ജില്ലാ നേതാക്കള്‍ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ കമ്മിറ്റിയുടെ വിവിധ വകുപ്പ് വിഭജനവും കര്‍മപദ്ധതി രൂപവത്കരണവും നടക്കും. ജില്ലാ കാമ്പിന്റെ തുടര്‍ച്ചയായി സോണ്‍, സര്‍ക്കിള്‍ തലങ്ങളിലും ക്യാമ്പുകള്‍ നടക്കും. യോഗത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, എന്‍ എം സ്വദിഖ് സഖാഫി പെരിന്താറ്റിരി, ഹസൈനാര്‍ സഖാഫി കുട്ടശേരി, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുര്‍റഹീം, എ പി ബശീര്‍ സംബന്ധിച്ചു.