നഗരത്തിലെ പതിനഞ്ച് ഇ ടോയ്‌ലറ്റുകളും പ്രവര്‍ത്തന സജ്ജമാക്കി

Posted on: February 2, 2016 8:54 am | Last updated: February 2, 2016 at 8:54 am
SHARE

കോഴിക്കോട്: കോര്‍പറേഷന് കീഴിലുള്ള 15 ഇ ടോയ്‌ലറ്റുകളും പ്രവര്‍ത്തന സജ്ജമാക്കി. മാനാഞ്ചിറ സ്‌ക്വയറില്‍ രണ്ടെണ്ണം, മെഡിക്കല്‍ കോളജില്‍ മൂന്നെണ്ണം, മുതലക്കുളത്ത് രണ്ടെണ്ണം, കാരപ്പറമ്പ്, ഒയിറ്റി റോഡ്, അരീക്കാട്, ബേപ്പൂര്‍, പാവങ്ങാട്, ബീച്ച്, മാനാഞ്ചിറ സ്‌കൂളിന് സമീപം, ലോറിസ്റ്റാന്റ്, എന്നിവിടങ്ങളിലെ ഇടോയ്‌ലറ്റുകളാണ് ആവശ്യമായ ജലവൈദ്യുത സ്വീവേജ് ലഭ്യത ഉറപ്പാക്കി സൗജന്യ നിരക്കില്‍ ഉപയോഗ പ്രദമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം മമ്പ് സ്ഥാപിച്ച ഇടോയ്‌ലറ്റുകളില്‍ ചിലത് സ്ഥിരമായ ജലലഭ്യത ഇല്ലാത്തതിനാല്‍ പ്രവര്‍ത്തന തടസ്സം നേരിട്ടിരുന്നു. ഇവക്ക് പകരം ഏഴ് പുതിയ ഇ- ടോയ്‌ലറ്റുകള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ഇ- ടോയ്‌ലറ്റ് നിര്‍മാതാക്കളായ ഇറാം സയിന്റിഫിക് സൊല്യൂഷനുമായി ചേര്‍ന്നാണ് നഗരസഭ ഇ -ടോയ്‌ലറ്റ് പ്രവര്‍ത്തന സജ്ജമാക്കിയത്.
25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇറാം സയിന്റിഫിക് സൊലൂഷന്‍ പുതിയ ഇ- ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പച്ച ലൈറ്റ് കത്തുമ്പോള്‍ പുഷ് ബട്ടണ്‍ അമര്‍ത്തി ഉപഭോക്താക്കള്‍ക്ക് ഉള്ളില്‍ കയറവുന്ന പുതിയ സംവിധാനം ഇ- ടോയ്‌ലറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അകത്ത് കടന്നാല്‍ സാധാരണ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാം. ഉപയോഗത്തിന് മുമ്പും ശേഷവും ഫ്‌ളഷ് ചെയ്യാനുള്ള സംവിധാനവും തനിയെ തറ വൃത്തിയാക്കാനുള്ള സംവിധാനം, സെന്‍സറുകള്‍ ഉപയോഗിച്ച് ജലവൈദ്യുത ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനവും പുത്തന്‍ ഇ- ടോയ്‌ലറ്റിലുണ്ട്. ഇതിന് പുറമെ മുഴുവന്‍ ഇ- ടോയ്‌ലറ്റുകളും മാപ് ചെയ്ത ഇടോയ്‌ലറ്റ് ആപ് വഴി പൊതുജനങ്ങള്‍ക്ക് തൊട്ടടുത്ത ഇ- ടോയ്‌ലറ്റുകള്‍ കണ്ടെത്താം. ഉപയോഗ ശേഷം അവരുടെ പ്രതികരണങ്ങള്‍ അറിയിക്കാനും പുതിയ സ്ഥലങ്ങള്‍ നിര്‍ദേശിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ഗൂഗില്‍ പ്‌ളേ സ്‌റ്റോറില്‍ ലീേശഹേെല എന്ന് സെര്‍ച്ച് ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ജി എം നാരായണ സ്വാമി, മേയര്‍ വി കെ സി മമ്മദ് കോയ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here