പ്രവാചക സന്ദേശങ്ങളുടെ പ്രചാരകരാവുക: ശിഹാബുദ്ദീന്‍ തങ്ങള്‍

Posted on: February 2, 2016 8:48 am | Last updated: February 2, 2016 at 8:48 am
SHARE

ഓടത്തോട്: സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ നേതൃത്വത്തില്‍ സാന്ത്വനം സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് സി എച്ച് അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. എസ് ജെ എം ജില്ലാ പ്രസിഡന്റ് അലവി സഅദി,മുഹമ്മദലി സഖാഫി പുറ്റാട്, പി ബീരാന്‍കുട്ടി, ജാഫര്‍ ഓടത്തോട്, അസ്‌ലം ലത്വീഫി, ഫൈസല്‍ കെ, സി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എം മുഹമ്മദ് മുസ്‌ലിയാര്‍, പി സി ഹനീഫ,ടി കെ സുലൈമാന്‍, പി പി ജലീല്‍ സംബന്ധിച്ചു. മൂന്നു ദിവസമായി നടന്നുവരുന്ന ആത്മീയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി.വിശ്വാസികള്‍ പ്രവാചക സന്ദേശങ്ങളുടെ പ്രചാരകരാവണമെന്നും മുസ്‌ലികളോടും അമുസ്‌ലികളോടും മറ്റു ജീവികളോടും പ്രവാചകന്‍ (സ്വ) കാണിച്ച വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സഹജീവി ബഹുമാനത്തിന്റെയും മഹത്തായ സ്വഭാവത്തിന്റെ പ്രചാരകരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ഒമാന്‍ കമ്മിറ്റി നാല് നിര്‍ധന കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനും വിതരണം ചെയ്തു.
മഹല്ലിലെ ഉസ്താദുമാരെയും ചടങ്ങില്‍ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here