Connect with us

Wayanad

ഓടത്തോടില്‍ ആത്മീയസമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമം; പ്രതിഷേധം ശക്തം

Published

|

Last Updated

ഓടത്തോട്: മൂന്നു ദിവസമായി താജുല്‍ ഉലമ നഗറില്‍ നടന്നു വരുന്ന ആത്മീയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന ആത്മീയ സംഗമത്തില്‍ നൂറുക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. അതിനിടെ സമാപനം സമ്മേളനം തുടങ്ങാനിരിക്കെ സാമൂഹിക വിരുദ്ധര്‍ ജനറേറ്ററില്‍ ചളിയും വെള്ളവും ഒഴിച്ച് കേടുവരുത്തിയതിനാല്‍ പരിപാടി രണ്ട് മണിക്കൂറോളം വൈകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സാംസ്‌കാരിക സമ്മേളനവും മത പ്രഭാഷണവും ഹാഫിള് സ്വാദിഖ് ഫാളിലിയുടെ നേതൃത്വത്തില്‍ നടന്ന ബുര്‍ദ മജ്‌ലിസിനും സാക്ഷിയായി നൂറുക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സംസ്‌കാരിക സമ്മേളനം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറുകയും ചെയ്തു. ഇതിനു ശേഷം നടക്കാനിരുന്ന സമാപന സമ്മേളനമാണ് സാമൂഹിക വിരുദ്ധരുടെ അവിവേകം കാരണം മണിക്കൂറുകളോളം മുടങ്ങിയത്. എന്നാല്‍ സംഘാടകര്‍ മറ്റൊരു ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടരുകയായിരുന്നു. പരിപാടി എങ്ങനെയെങ്കിലും തടസ്സപ്പെടുത്തുകയായിരുന്നു ഇതിന് പിന്നലെന്നാണ് കരുതുന്നത്. ഇതിന് മുമ്പും പരിപാടി അലങ്കോലമാക്കാന്‍ സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചിരുന്നു. മഹല്ലില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എസ് വൈ എസ് നടത്തുന്ന അസൂയാവഹമായ പ്രവര്‍ത്തനം ചിലരില്‍ വെപ്രാളത്തിന് ഇടയാക്കിയിരുന്നു. സംഘടന തുടങ്ങാനിരുന്ന സാന്ത്വനം സെന്ററിന്റെ സ്ഥലത്തിനെതിരെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. ഇതോടെ സംഘടനയുടെ സെന്റര്‍ തുടങ്ങുന്നത് പ്രയാസത്തിലാക്കി. ഇതെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയില്‍ നിന്നും കെട്ടിടം വിലക്ക് വാങ്ങി സാന്ത്വനം സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പുതുതായി ടൗണില്‍ ആരംഭിച്ച സെന്ററിന്റെ പ്രവര്‍ത്തനം സമാപന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. സംഘടനയെയും പ്രവര്‍ത്തനങ്ങളെ തടയിടാനും മറ്റും പ്രവര്‍ത്തിക്കുന്ന സാമൂഹിക വിരുദ്ധരെ ജനം തിരിച്ചറിയണം. സമാപന സമ്മേളനം അലങ്കോലമാക്കാന്‍ ശ്രമിച്ചതില്‍ നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാഗ്രിഹിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത്തരം ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.