മദ്യവില്‍പ്പന ചോദ്യം ചെയ്തതിന് വീടു കയറി മര്‍ദിച്ചു

Posted on: February 2, 2016 12:23 am | Last updated: February 2, 2016 at 12:23 am
SHARE

തൊടുപുഴ:ചീട്ടുകളിയും മദ്യ വില്‍പ്പനയും നടത്തുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാക്കളെ ഒരു സംഘം ആളുകളുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മുള്ളരിങ്ങാട് കരോട്ടെയില്‍ പൗലോസ് (34), ജസ്റ്റിന്‍ (24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 നാണ് സംഭവം. മര്‍ദനമേറ്റ പൗലോസിന്റെ വീടിനു സമീപം ഒരാളുടെ നേതൃത്തില്‍ ചീട്ടുകളിയും മദ്യ വില്‍പ്പനയും നടത്തിയിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഇയാളുടെ നിര്‍ദേശപ്രകാരം ചില ഗുണ്ടകളുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. മര്‍ദനേമറ്റ ഇവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയതായി മര്‍ദനമേറ്റവര്‍ അറിയിച്ചു