സെവാഗിന്റെ കുടുംബത്തില്‍ നിന്ന് ഒരു ജേതാവ്‌

Posted on: February 2, 2016 5:06 am | Last updated: February 2, 2016 at 12:07 am

010  JNR GIRLS HAMER THROUGH  HARSHITHA SEHRAVATH DELHI  1കോഴിക്കോട്: ചേച്ചിമാരോട് ഒരു കൈ നോക്കാനിറങ്ങിയ കൊച്ചു ഹര്‍ഷിത ഷെഹ്‌റാവത്ത് എറിഞ്ഞ് പിടിച്ചത് റെക്കൊര്‍ഡോടെയുള്ള സ്വര്‍ണം. ഏഴാം ക്ലാസിലാണ് ഹര്‍ഷിത പഠിക്കുന്നത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹാമര്‍ ത്രോ മത്സരമില്ലാത്തതിനാലാണ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ചത്.കഴിഞ്ഞ ദേശീയ സ്‌കള്‍ കായികമേളയിലും മത്സരിച്ചിരുന്നുവെങ്കിലും ആറാം സ്ഥാനമാണ് ലഭിച്ചത്. നിരാശപ്പെടാതെ പരിശീലനം തുടര്‍ന്ന ഹര്‍ഷിതയുടെ ലക്ഷ്യം സ്വര്‍ണമായിരുന്നു. കോഴിക്കോട് മേളയില്‍ വെച്ച് ആ സ്വപ്‌നം സഫലമാക്കാനും സാധിച്ചിരിക്കുകയാണ്. ഡല്‍ഹി നജഫ്ഘട്ടിലെ സുനില്‍-രേണു ദമ്പതികളുടെ മകളായ ഹര്‍ഷിത ഷെഹ്‌റാവത്ത് അഞ്ചാം ക്ലാസ് മുതല്‍ തന്നെ ഹാമര്‍ ത്രോയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.രണ്ട് വര്‍ഷമായി സജീന്ദ്രയാദവിന്റെ കീഴില്‍ പരിശീലനം നടത്തി വരികയാണ്. പതിനഞ്ച് മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു തുടക്കം കുറിച്ചത്. ഇന്നലെ ഹാമര്‍ത്രോ മത്സരത്തില്‍ 42 മീറ്റര്‍ എറിഞ്ഞ് കൊണ്ടായിരുന്നു തുടക്കം. പിന്നെ 46 മീറ്ററും ഒടുവില്‍ 46.35 ദൂരം എറിഞ്ഞ് റെക്കൊര്‍ഡും ഭേദിക്കുകയായിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ഹര്‍ഷിത പറയുമ്പോള്‍ അത് വെറും വാക്കായി തള്ളിക്കളയാനാവില്ലെന്ന് കോച്ചും പറയുന്നു. ഇത്രയും ചെറു പ്രായത്തില്‍ തന്നെ മികച്ച് പ്രകടനം കാഴ്ച വെച്ച താരം തീര്‍ച്ചയായും രാജ്യത്തിന് വേണ്ടി വലിയ നേട്ടങ്ങള്‍ കൊണ്ടു വരുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഹര്‍ഷിതയെന്ന കൊച്ചു സുന്ദരി ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാന താരമായ വീരേന്ദ്രസെവാഗിന്റെ ബന്ധു കൂടിയാണ്. സെവാഗിന്റെ സഹോദരന്‍ സളിത് സെവാഗിന്റെ ഭാര്യാ സഹോദരിയുടെ സഹോദരിയാണ് ഹര്‍ഷിതയുടെ അമ്മ. കേന്ദ്രീയ വിദ്യാലയയുടെ എം മേധയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. മേധയും ദേശീയ റെക്കൊര്‍ഡ് ഭേദിച്ച പ്രകനമാണ് കാഴ്ച വെച്ചത്.37.76 മീറ്ററാണ് മേധ എറിഞ്ഞ ദൂരം. ദേശീയ റെക്കൊര്‍ഡ് 37.70 ആണ്.കേരളത്തിന്റെ പി ആര്‍ ഐശ്വര്യക്ക് വെങ്കലം ലഭിച്ചു.34.62 മീറ്ററാണ് ഐശ്വര്യ എറിഞ്ഞ ദൂരം.