ബലാത്സംഗം: ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് വീണ്ടും പീഡനം

Posted on: February 2, 2016 5:48 am | Last updated: February 1, 2016 at 11:49 pm
SHARE

rapeജംഷെഡ്പൂര്‍: ബലാത്സംഗത്തിന് ഇരയായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാവല്‍ക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കി. ജംഷെഡ്പൂരിലെ എം ജി എം ആശുപത്രിയില്‍ കഴിയുന്ന 15കാരിയെയാണ് ആശുപത്രി പരിസരത്ത് വെച്ച് കാവല്‍ക്കാരന്‍ ബലാത്സംഗം ചെയ്തത്. ആദ്യത്തെ ബലാത്സംഗ കേസില്‍ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്.
അതിനിടെ, ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായ്രുന്ന സുരക്ഷാ ജീവനക്കാരന്‍ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് എസ് എസ് പി അനൂപ് ടി മാത്യു പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി രഘുബര്‍ ദാസ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായത്.