ആസ്തി കുതിക്കുന്നു; മോദിയുടെ കൈയില്‍ 4,000 രൂപ മാത്രം

Posted on: February 2, 2016 5:38 am | Last updated: February 1, 2016 at 11:39 pm
SHARE

Narendra-modi-pollന്യൂഡല്‍ഹി: ആസ്തി ഒരു കോടി രൂപ കവിഞ്ഞുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശമുള്ളത് വെറും 4,700 രൂപ മാത്രം. മുഴുവന്‍ സ്വത്തുവകകളും കൂടി മോദിയുടെ ആസ്തി 1.41 കോടി രൂപ വരും. 2014 ആഗസ്റ്റ് 18ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അന്ന് മോദിയുടെ പക്കല്‍ 38,700 രൂപയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 4700 രൂപയായി കുറഞ്ഞു. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ആകെ സ്വത്തില്‍ വര്‍ധനവുണ്ടായി. 1,26,12,288 രൂപയായിരുന്നു അന്ന് ആകെ ആസ്തി. ഇതിപ്പോള്‍ 1,41,14,893 രൂപയായി.
2014 മേയ് 26നാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റത്. പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മോദിക്ക് സ്വന്തമായി വാഹനങ്ങളോ എയര്‍ക്രാഫ്റ്റ്, വള്ളങ്ങള്‍, കപ്പല്‍ എന്നിവയോ ഇല്ല. അദ്ദേഹത്തിന് ഗുജറാത്തില്‍ ബേങ്ക് അക്കൗണ്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ഒന്നുമില്ല. വായ്പാ ബാധ്യതയൊന്നും പ്രധാനമന്ത്രിക്ക് ഇല്ല.
നാല് മോതിരമുണ്ട്. ഇതിന് എല്ലാം കൂടി 45 ഗ്രാമോളം തൂക്കം വരും. കഴിഞ്ഞ മാര്‍ച്ച് 31ലെ സ്വര്‍ണവിലയനുസരിച്ച് 1.19 ലക്ഷം രൂപയാണ് മൂല്യം. എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാ ബോണ്ടുകളില്‍ 20,000 രൂപയുടെ നിക്ഷേപമുണ്ട്. 5.45 ലക്ഷം രൂപയുടെ നാഷനല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, 1.99 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയും മോദിയുടെ പേരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here