വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായാലും പ്രസവാവധി

Posted on: February 2, 2016 5:32 am | Last updated: February 1, 2016 at 11:33 pm

maternമുംബൈ: വാടകക്കെടുത്ത ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്ന സ്ത്രീക്ക് മറ്റുള്ളവരെ പോലെ ആറ് മാസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് മുംബൈ ഹൈക്കോടതി. കുട്ടികളെ ദത്തെടുക്കല്‍ അവധി ചട്ടത്തിലെ 551 (സി), (ഇ) വകുപ്പുകള്‍ പരിഗണിച്ചാണ് ജസ്റ്റിസ് അനൂപ് മോതാ, ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. മധ്യ റെയില്‍വേ ഉദ്യോഗസ്ഥയാണ് ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച മുംബൈ ഹൈക്കോടതി, ഈ സ്ത്രീക്ക് 160 ദിവസത്തെ പ്രസവാവധി അനുവദിക്കാന്‍ മധ്യറെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.