Connect with us

Kannur

ഉമ്മന്‍ ചാണ്ടി പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യന്‍: പ്രൊഫ. എ പി അബ്ദുല്‍ വഹാബ്‌

Published

|

Last Updated

പയ്യന്നൂര്‍: ആരോപണ വിധേയനായ കെ ബാബുവിനെ മന്ത്രിസഭയില്‍ തിരച്ചെടുക്കുക വഴി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യനായെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ് ദുല്‍ വഹാബ്. ജനജാഗ്രത യാത്രയുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബുവിന്റെ മന്ത്രി സ്ഥാനം ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ബാബുവിനെ തിരിച്ചുവിളിച്ച മുഖ്യമന്ത്രി ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ആത്മഹത്യയാണെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ജോസ് കെ മാണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് റബര്‍ കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്. സിന്തറ്റിക് റബര്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജോസ് കെ മാണി. കോഴി കുഞ്ഞുങ്ങളെ നോക്കാന്‍ കുറുക്കനെ ഏല്‍പിച്ചതു പോലെയായി ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ റബര്‍ കര്‍ഷകരുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഐ എന്‍ എല്‍ നിയമ നടപടിക്ക് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസല്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് ഫലപ്രദമല്ല. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ച് കൂടി ഗൗരവമായ നിലപാടുകള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബി ഹംസ ഹാജി, ഇക്ബാല്‍ പോപ്പുലര്‍, എം എ ലത്തീഫ്, എന്‍ കെ അബ്ദുല്‍അസീസ്, ബഷീര്‍ പടേണി, സുബൈര്‍ പടുപ്പ്, സി പി നാസര്‍കോയ തങ്ങള്‍, എ പി മുസ്തഫ, ഖാലിദ് മഞ്ചേരി പങ്കെടുത്തു.

---- facebook comment plugin here -----

Latest