Connect with us

Kerala

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ; വിശ്രമമില്ലാത്ത ഓട്ടവുമായി പാറ്റ് ഫാര്‍മെര്‍

Published

|

Last Updated

പ്രശസ്ത റണ്ണര്‍ പാറ്റ് ഫാര്‍മെര്‍

പ്രശസ്ത റണ്ണര്‍ പാറ്റ് ഫാര്‍മെര്‍”വിശ്രമമില്ലാത്ത
ഓട്ടത്തില്‍ താനൂരിലെത്തിയപ്പോള്‍

താനൂര്‍: ആസ്‌ത്രേലിയന്‍ മുന്‍ എം പിയും, ടൂറിസം മന്ത്രിയുമായിരുന്ന അത്‌ലറ്റ്‘‘പാറ്റ്ഫാര്‍മെറുടെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള യാത്ര നാളെ കേരളം കടക്കും. 4600 കിലോമീറ്റര്‍ ദൂരം രണ്ട് മാസംകൊണ്ടാണ് പൂര്‍ത്തീകരിക്കുന്നത്. കഴിഞ്ഞ മാസം 26ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ആസ്‌ത്രേലിയന്‍ ഡോക്‌ടേഴ്‌സ്, നഴ്‌സ്, മാനേജര്‍ മറ്റു സന്നദ്ധ സഹായങ്ങളും മെഡിസിനുകളുമടങ്ങുന്ന മൂന്ന് വലിയ വാഹനങ്ങളും, ആംബുലന്‍സും കേരളാ പോലീസ് അകമ്പടിയും ലൈസണ്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള കേരളാ ടൂറിസം അതോറിറ്റിയുടെ നെയിം ബോര്‍ഡ് സ്ഥാപിച്ച വാഹനവു സജ്ജീകരിച്ചാണ് ഓട്ടം മുന്നോട്ട് നീങ്ങുന്നത്.
രാവിലെ ആറിന് തുടങ്ങുന്ന ഓട്ടം വൈകുന്നേരം ആറിന് സമാപിക്കും. ഒരു ദിവസം 85 കിലോമീറ്റര്‍ ഓടും. 52 വയസ്സ് പ്രായമുള്ള ഇദ്ദേഹം വിശ്രമമില്ലാതെ ഓടുന്നതില്‍ അത്ഭുതമുണ്ട്. കേന്ദ്ര ഗവര്‍മെന്റിന് കീഴിലുള്ള സെന്‍ട്രല്‍ മ്യൂസിയം ടൂറിസമാണ് ഇന്ത്യയില്‍ ഓടുന്നതിന് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നത്. കേരളത്തില്‍ രണ്ട് ഇന്ത്യാ ഈവനിംഗ്‌സുകള്‍ വര്‍ക്കലയിലും, കൊച്ചിയിലുമായി നടത്തി. ഇത്തരം പരിപാടികള്‍ വഴി ലഭിക്കുന്ന പണം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ പഠനത്തിലേക്ക് സംഭാവനചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് പോള്‍ മുതല്‍ സൗത്ത് പോള്‍ വരെ ഓടി ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണദ്ദേഹം. ഇന്ത്യയില്‍ ഇതാദ്യമായാണന്നും ഇന്ത്യാ-ആസ്‌ത്രേലിയ സൗഹൃദ് ബന്ധമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്ഫാര്‍മെറിന്റെ ഓട്ടം നാളെ വൈകീട്ട് മഞ്ചേശ്വരത്ത് കേരളാ അതിര്‍ത്തി കടക്കും.

Latest