ഡോ. ശ്രീപദ് റാവുവിന് എന്‍ എ സുലൈമാന്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

Posted on: February 2, 2016 5:11 am | Last updated: February 1, 2016 at 10:11 pm
SHARE

കാസര്‍കോട്: ജീവിത വിശുദ്ധി കൊണ്ട് സമൂഹത്തെ വിസ്മയിപ്പിച്ച എന്‍ എ സുലൈമാന്‍ ഇപ്പോഴും വെണ്മയോടെ ഈ പരിസരങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സേവന മാഹാത്മ്യം കൊണ്ട് മറ്റൊരു വിസ്മയമായി തീര്‍ന്ന ഡോ. എ ശ്രീപദ് റാവുവിന് നല്‍കുക വഴി പുരസ്‌കാരത്തിന് തിളക്കമേറിയിരിക്കുകയാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. തളങ്കര റഫി മഹലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ഭവനില്‍ സംഘടിപ്പിച്ച എന്‍ എ സുലൈമാന്‍ അനുസ്മരണ ചടങ്ങില്‍ സുലൈമാന്റെ പേരിലുള്ള പുരസ്‌കാരം ഡോ. ശ്രീപദ് റാവുവിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഫി മഹല്‍ പ്രസിഡന്റ്് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്വ. ബി എഫ് അബ്ദുറഹ്മാന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അഡ്വ. പി വി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ഇബ്‌റാഹിം ബേവിഞ്ച, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, എന്‍.എ അബൂബക്കര്‍, നാരായണന്‍ പേരിയ, അഡ്വ. വി എം മുനീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, മുജീബ് അഹ്മദ്, ടി.എ ഷാഫി, ബി.എസ് മഹ്മൂദ്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി എം അബ്ദുറഹ്മാന്‍, സാഹിബ് ഷരീഫ് പ്രസംഗിച്ചു. പി കെ സത്താര്‍ സ്വാഗതവും എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു.