Connect with us

Kasargod

പൂജാമുറിയില്‍ നിന്ന് തീപടര്‍ന്ന് വീട് കത്തിനശിച്ചു

Published

|

Last Updated

ഉപ്പള: പൂജാമുറിയില്‍ നിന്ന് തീപടര്‍ന്ന് വീട് കത്തിനശിച്ചു. അട്ടഗോളിയിലെ ചന്ദ്രഹാസന്റെ വീടാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ വീട്ടുകാര്‍ വീട് പൂട്ടി വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. 11 മണിക്കാണ് വീടിനകത്ത് നിന്നും പുക ഉയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും വെള്ളം ചീറ്റി തീ അണക്കുകയായിരുന്നു. അപ്പോഴേക്കും വീടിന്റെ ഉള്‍ഭാഗം മുഴുവനും കത്തിനശിച്ചിരുന്നു. ഓടിട്ട മേല്‍ക്കൂരയും തകര്‍ന്നു. പൂജാമുറിയില്‍ കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

Latest