സഅദിയ സമ്മേളനം: എസ് വൈ എസ് ബദിയടുക്ക സോണ്‍ വാഹന പ്രചരണ ജാഥ 9,10 തീയ്യതികളില്‍

Posted on: February 2, 2016 5:09 am | Last updated: February 1, 2016 at 10:10 pm

ബദിയടുക്ക: 12,13,14 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യയുടെ 46ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എസ് വൈ എസ് ബദിയടുക്ക സോണ്‍ നടത്തുന്ന വാഹന പ്രചരണ ജാഥ 9,10 തീയതികളില്‍ നടക്കും.
നാലു സര്‍ക്കിളിലായി 41 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ജാഥ ആദ്യ ദിവസം പെര്‍ള അടുക്കസ്ഥല മഖാം സിയാറത്തോടെയും രണ്ടാം ദിനം കുമ്പടാജെയില്‍ നിന്നും ആരംഭിച്ച് മാവിനക്കട്ടയിലും നെല്ലിക്കട്ടയിലും സമാപിക്കും.
അബ്ദുല്‍ വാഹിദ് സഖാഫി പെര്‍ള ജാഥാനായകനും ബഷീര്‍ സഖാഫി കൊല്യം, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഉപനായകനും അഷ്‌റഫ് മൗലവി പുത്രോടി ഡയരക്ടറും എ കെ സഖാഫി കന്യാന, ഹാഫിള് എന്‍ കെ എം മഹഌരി ബെളിഞ്ച കോഓര്‍ഡിനേറ്ററുമായുള്ള സമിതിക്ക് രൂപം നല്‍കി.
സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി കാട്ടുകുക്കൈ പ്രാര്‍ഥന നടത്തി. അബ്ദുല്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്ല ഫൈസി,അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഷേണി, ബഷീര്‍ സഖാഫി കൊല്ല്യം, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക,മുഹമ്മദ് അമാനി,എ കെ സഖാഫി കന്യാന,ആബിദ് നഈമി ബെളിഞ്ച, ഇഖ്ബാല്‍ മാവിനക്കട്ട,കബീര്‍ സഖാഫി ഗോളിയടുക്ക, അബ്ദുല്ല മുസ്‌ലിയാര്‍ കുദിങ്കില, അബ്ദുറസാഖ് സഖാഫി പെര്‍ള,അലവി ഹനീഫി ബീജന്തടുക്ക, അബ്ദുറസാഖ് മുസ്‌ലിയാര്‍ പുണ്ടൂര്‍ സംബന്ധിച്ചു. അഷ്‌റഫ് മൗലവി തുപ്പക്കല്‍ സ്വാഗതവും എന്‍ കെ എം ബെളിഞ്ച നന്ദിയും പറഞ്ഞു.