മെഗാ ജോബ് ഫെസ്റ്റ് 13 ന്‌

Posted on: February 1, 2016 10:12 pm | Last updated: February 1, 2016 at 10:12 pm

job finedകാസര്‍കോട്: നാഷണല്‍ എംപ്ലായ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിയുക്തി 2016 എന്ന പേരില്‍ ഈ മാസം 13ന് മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജോബ് ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് വിലാസം www.jobfest.k-erala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255582 (കാസര്‍കോട്) 04952 370176/78/79 (കോഴിക്കോട്).