മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് പ്രവര്‍ത്തന സജജമായി

Posted on: February 1, 2016 9:48 pm | Last updated: February 1, 2016 at 9:48 pm

cea68eae-e8f2-4869-b80f-00948d441e0fപേരാമ്പ്ര: സാമൂഹ്യ നീതി വകുപ്പും, ഇംഹാന്‍സും പേരാമ്പ്ര ദയ സാന്ത്വന കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് പ്രവര്‍ത്തന സജജമായി. പഠന വൈകല്യം, സംസാര ശ്രവണ ശേഷിക്കുറവ്, ശാരീരിക മാനസിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ പ്രയാസം തുടങ്ങിയ വിഭാഗങ്ങളിലുള്‍പ്പെടുന്ന കുട്ടികളുടെ ജിവിത പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. ദയ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഹാളില്‍ കെ. കുഞ്ഞമ്മദ് എംഎല്‍എ, വെള്ള പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ഇമ്പിച്ച്യാലി അധ്യക്ഷത വഹിച്ചു. ഡോ: ഒ. മുഹമ്മദ്, ഡോ: ആനന്ദ്, ഡോ: ജിതേഷ് കുമാര്‍, വി. ആലീസ് മാത്യു, അഖില്‍, എ.കെ. പത്മനാഭന്‍, വി.കെ. കുഞ്ഞിമ്മൊയ്തി, സുരേഷ് പാലോട്ട്, എന്‍.കെ. മൂസ സംബന്ധിച്ചു. രാജീവ് മേമുണ്ടയുടെ മാജിക് ഷോയും, ദയ കള്‍ച്ചറല്‍ വിംഗിന്റെ ഗാനആമളയും നടന്നു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, സ്‌പെഷ്യല്‍ എഡുക്കേഷന്‍ എന്നീ മേഖലകളിലെ നാല്ുവിദഗ്ദരുടെ സേവനം ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സൗജന്യമായി ലഭ്യമാക്കിത്തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.