Connect with us

Gulf

ഇന്റര്‍ കോളേജിയെറ്റ് ഫെസ്റ്റ്- 2016 സമാപിച്ചു

Published

|

Last Updated

ഗായകന്‍ നവാസ് പാലേരി കാക് ഫെസ്റ്റില്‍ സംസാരിക്കുന്നു

ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്വര്‍ ഇന്റര്‍ കോളേജിയെറ്റ് ഫെസ്റ്റ് 2016 സമാപിച്ചു.
ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളില്‍ മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വ്യത്യസ്ത ഇനങ്ങളില്‍ 56 പോയിന്റ്‌നേടി കാര്‍മല്‍ പോളി ടെക്‌നിക് ഓവറാള്‍ ചാമ്പ്യന്മാരായി. 54 പോയിന്റ് നേടി പി എസ് എം ഒ കോളജ് രണ്ടാം സ്ഥാനവും 50 പോയിന്റോടെ മാര്‍ത്തോമാ കോളജ് തിരുവല്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപനയോഗത്തില്‍ കാക് ഖത്വര്‍ പ്രസിഡന്റ് നവാസ്പാലേരി മുഖ്യാതിഥിയായി. സാം കുരുവിള, മഷൂദ് തിരുത്തിയാട്, ബിലാല്‍, ഫര്‍സീന്‍, സിദ്ദീക് പി, സിപ്പാള്‍ ഫിലിപ്പ്, ബാബുരാജ് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. മുഹമ്മദ് ഹാഷിര്‍, അബ്ദുല്‍അസീസ് സംസാരിച്ചു.
ജൂനിയര്‍, ഇന്റെര്‍ മീഡിയേറ്റ്, സീനിയര്‍ വിഭാഗങ്ങളില്‍ കൂടുതല്‍പോയിന്റുനേടി നമിതാചാക്കോ (കാര്‍മല്‍ പോളി.), ഹെലന്റെയ്ചല്‍റജി (കാതോലിക്കെറ്റ് പത്തനംതിട്ട), ഷമിന്‍ അന്നാബെന്നി (മാര്‍ത്തോമാ തിരുവല്ല) എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം ബാലപ്രതിഭ, യുവപ്രതിഭ, കലാപ്രതിഭ പട്ടങ്ങള്‍ നല്‍കി ആദരിച്ചു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇഖ്ബാല്‍, ബാബു അബ്രഹാം, ബിജു, സുബൈര്‍ പാണ്ടവത്ത്, മുഹമ്മദ് റഫീഖ് തങ്ങള്‍, സച്ചിദാനന്ദന്‍, റജി, സി പി അശ്‌റഫ്, ഉസ്മാന്‍ ചേര്‍പ്പ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

Latest