Connect with us

Gulf

കന്നുകാലി ചന്തയില്‍ പരിശോധന; നിയമലംഘനം കണ്ടെത്തി

Published

|

Last Updated

ദോഹയിലെ കന്നുകാലി ചന്തയില്‍ അധികൃതര്‍ പരിശോധന നടത്തുന്നു

ദോഹ: ദോഹയിലെ കന്നുകാലി ചന്തയില്‍ സാമ്പത്തിക മന്ത്രാലയം നിരവധി നിയമലംഘനങ്ങള്‍ പിടികൂടി. ദോഹയിലെ കന്നുകാലികളെയും കാലിത്തീറ്റയും വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാത്തതും വില്‍പ്പനക്ക് വെച്ച തീറ്റയുടെയും മൃഗങ്ങളുടെയും വില പ്രഖ്യാപിക്കാത്തതും കണ്ടെത്തിയിട്ടുണ്ട്. “ഒരിക്കല്‍ വിറ്റ ചരക്കുകള്‍ തിരിച്ചെടുക്കുകയോ മാറ്റിനല്‍കുകയോ ചെയ്യില്ല” എന്ന നിയമവിരുദ്ധ കുറിപ്പ് അടങ്ങിയ ബില്‍ കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിറ്റ സാധനങ്ങള്‍ തിരിച്ചുനല്‍കാനും മാറ്റിനല്‍കാനും അവകാശം നല്‍കുന്ന നിയമത്തിന്റെ ലംഘനമാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. കച്ചവട സ്ഥാപനങ്ങള്‍ താത്കാലികമായി അടക്കാനോ 3000 മുതല്‍ പത്ത് ലക്ഷം വരെ റിയാല്‍ പിഴയോ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഇത്തരം നിയമലംഘനങ്ങള്‍. നിയമലംഘനങ്ങള്‍ അറിയിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി.

Latest