യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നു; സംഭവം തിരുവനന്തപുരം നഗരത്തില്‍

Posted on: February 1, 2016 7:34 pm | Last updated: February 2, 2016 at 9:15 am
SHARE
mob attacked
യുവാവിനെ തല്ലപ്പരുക്കേല്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം. (കടപ്പാട്: മാതൃഭൂമി ന്യൂസ്)

തിരുവനന്തപുരം:യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നു. തിരുവനന്തപുരം വക്കം റെയില്‍വേ ക്രോസിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. കടയ്ക്കാവൂര്‍ സ്വദേശി ഷബീര്‍ (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നാല് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി അടിച്ചുപരുക്കേല്‍പ്പിച്ച ഷബീര്‍ ഇന്ന് ഉച്ചക്ക് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ശബീറിനെ തല്ലിപ്പരുക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ശബീറിന്റെ വീടും സംഘം തകര്‍ത്തിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞതായി തിരുവനന്തപുരം റൂറല്‍ എസ് പി ഷഫിന്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടക്കുകയാണ്. ശബീറുമായുണ്ടായ ഒരു വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം……….

LEAVE A REPLY

Please enter your comment!
Please enter your name here