തെലങ്കാനയില്‍ രണ്ട് വയസ്സുകാരി കുഴല്‍കിണറില്‍ വീണു; രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം

Posted on: February 1, 2016 7:01 pm | Last updated: February 2, 2016 at 9:08 am

boarwellഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ രണ്ട് വയസ്സുകാരി കുഴല്‍കിണറില്‍ വീണു. വല്ലാല ഗ്രാമത്തിലെ നാങ്ങകൃഷി പാടത്ത് കളിച്ചുകൊണ്ടിരിക്കെ ഷിവാനി എന്ന പിഞ്ചുബാലികയാണ് കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഊര്‍ജിത ശ്രമം നടക്കുന്നു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കൃഷിയുടമ വെള്ളം കാണാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച കിണറിലാണ് കുഞ്ഞ് അകപ്പെട്ടത്. ഉപേക്ഷിച്ച കിണര്‍ മൂടിയിരുന്നില്ല.