പത്താന്‍കോട്ട്: ഇന്ത്യ കൂടുതൽ തെളിവുകള്‍ നൽകണെമന്ന് പാക്കിസ്ഥാൻ

Posted on: February 1, 2016 6:35 pm | Last updated: February 1, 2016 at 7:36 pm

pathankotലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും പാക് അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടാന്‍ അഭ്യര്‍ഥിച്ച്, പത്താന്‍കോട്ട് സംഭവം അന്വേഷിക്കാന്‍ പാകിസ്ഥാന്‍ രൂപീകരിച്ച ആറംഗ സംഘം പാക് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തു.

ഇന്ത്യ നല്‍കിയ അഞ്ച് സെല്‍ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൂടുതലായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പാക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഈ മൊബൈല നമ്പറുകള്‍ വ്യാജ ഐഡിയില്‍ എടുത്തവയാണ്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകില്ലെന്നാണ് പാക് നിലപാട്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞിരുന്നു.