Connect with us

National

പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ചു!

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് നാല് പൈസയും ഡീസല്‍ ലിറ്ററിന് മൂന്ന് പൈസയും കുറച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 1.04 രൂപയും 1.53 രൂപയുമാണ് കുറയേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയതോടെ ഈ ഇളവ് നഷ്ടപ്പെടുകയായിരുന്നു. പെട്രോളിന് ഒരു രൂപയും ഡീസലിന് 1.50 രൂപയുമാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയത്.

ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് എക്‌സൈസ് തീരുവ് വര്‍ധിപ്പിക്കുന്നത്. ഇതിലൂടെ 3200 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.