വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ സ്വയം വിരമിക്കല്‍ അപേക്ഷ പിന്‍വലിച്ചു

Posted on: February 1, 2016 3:25 pm | Last updated: February 1, 2016 at 3:26 pm

court roomകൊച്ചി: തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലെ ജഡ്ജി എസ്.എസ്. വാസന്‍ സ്വയം വിരമിക്കല്‍ അപേക്ഷ പിന്‍വലിച്ചു. മുതിര്‍ന്ന ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം മാറ്റിയത്. ജഡ്ജിമാരുടെ വിമര്‍ശനം വ്യക്തിപരമായി എടുക്കരുതെന്നും അദ്ദേഹത്തോടു ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ജഡ്ജിയുടെ വിധി സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി വിജിലന്‍സ് ജഡ്ജിക്കെതിരായി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജി എസ്.എസ്. വാസന്‍ സ്വയം വിരമിക്കലിനു അപേക്ഷ നല്‍കിയത്. സ്വയംവിരമിക്കലിനുള്ള അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ക്കാണു സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കേയാണു സ്വയം വിരമിക്കാന്‍ അപേക്ഷിച്ചത്.