വെള്ളാപ്പള്ളി നടേശനും മുന്‍ ധനമന്ത്രി കെ.എം. മാണിയും എടുക്കാചരക്കുകള്‍: പിണറായി

Posted on: February 1, 2016 12:53 pm | Last updated: February 1, 2016 at 6:36 pm
SHARE

pinarayi 2തൃശ്ശൂര്‍: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ ധനമന്ത്രി കെ.എം. മാണിയും എടുക്കാചരക്കുകളാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരക്കാരുടെ കൂട്ടുപിടിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

ജോസ്. കെ. മാണി എംപിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിന്റെ അടിമകയായി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാര്‍കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇതിനാലാണ് വിജിലന്‍സ് വിജിലന്റല്ലെന്നു പറയുന്നതെന്നും പിണറായി പറഞ്ഞു. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here