ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് സമാപനം

Posted on: February 1, 2016 10:37 am | Last updated: February 1, 2016 at 10:37 am
SHARE

മുക്കം: എസ് വൈ എസ് കൊടിയത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ പത്ത് ദിവസമായി ചെറുവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നുവന്ന ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് സമാപ്തിയായി. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ ഉദ്ഘാടനം ചെയ്തു. ‘മണ്ണായിപ്പോയെങ്കിലെന്ന് മോഹിക്കുന്ന നാള്‍’ എന്ന വിഷയത്തില്‍ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണവും സമാപന പ്രാര്‍ഥനയും നടത്തി. വിവിധ ദിനങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൊടിയത്തൂര്‍ സര്‍ക്കിളിലെ വിവിധ യൂനിറ്റുകളില്‍ നിന്ന് ഈ വര്‍ഷം ഹിഫഌ പഠനം പൂര്‍ത്തീകരിച്ച എട്ട് ഹാഫിളുകള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങളും കാഷ് അവാര്‍ഡും വിതരണം ചെയ്തു. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ഇ യഅ്ഖൂബ് ഫൈസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പി ടി സി മുഹമ്മദലി മാസ്റ്റര്‍ സംബന്ധിച്ചു. ടി പി മുഹമ്മദ് കുട്ടി സഖാഫി സ്വാഗതവും കെ പി അബ്ദുര്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here