വിവാഹസദ്യക്കൊപ്പം പച്ചക്കറി വിത്തുകളും

Posted on: February 1, 2016 10:34 am | Last updated: February 1, 2016 at 10:34 am
SHARE

നരിക്കുനി: വിവാഹസദ്യക്കൊപ്പം പച്ചക്കറി വിത്തുകളും നല്‍കി വെള്ളാരംകണ്ടിതാഴത്ത് ഒരു വിവാഹം. പൈങ്ങാറ്റമ്മല്‍ പരേതനായ നാരായണന്റെ മകന്‍ രതീഷിന്റെ വിവാഹത്തിനാണ് സദ്യക്കും പായസത്തിനുമൊപ്പം പച്ചക്കറി വിത്തുകളും നല്‍കിയത്. വിവാഹത്തില്‍ പങ്കെടുത്ത ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് സി പി എം വെള്ളാരംകണ്ടിതാഴം ബ്രാഞ്ച് കമ്മിറ്റി ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നല്‍കിയത്.

ജൈവ പച്ചക്കറി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഹോള്‍ട്ടി കോര്‍പറേഷന്‍ നല്‍കിയ പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. രതീഷ് ബ്രാഞ്ച് കമ്മിറ്റിയംഗവും നരിക്കുനിയിലെ കയറ്റിറക്ക് തൊഴിലാളിയുമാണ്. താനിരിക്കാം പൊയില്‍ പരേതനായ ദാമോദരന്റെ മകള്‍ ദിജിതയാണ് ഭാര്യ. പാറന്നൂര്‍ ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here