കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Posted on: February 1, 2016 9:58 am | Last updated: February 1, 2016 at 7:06 pm
SHARE

p-jayarajanകണ്ണൂര്‍ :കതിരൂര്‍മനോജ് വധകേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍  ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പിന്നാലെ ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.

ഇതെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനിച്ചത്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ജയരാജന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ സിബിഐ ഇന്നാരായും. ജയരാജനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യാനില്ലെന്ന് വ്യക്തമാക്കിയ സിബിഐ നിയമപരമായി നീക്കങ്ങള്‍ തുടരുകയാണ്. അതിനിടെ കതിരൂര്‍ മനോജ് വധക്കേസ് കൊച്ചി കോടതിയിലേക്ക് മാറ്റണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ സുപ്രീം കോടതി നാളെ വിധി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here