സിറിയയില്‍ സ്‌ഫോടന പരമ്പര 60 മരണം

Posted on: February 1, 2016 9:47 am | Last updated: February 1, 2016 at 12:55 pm

syriaഡമാസ്‌കസ്: ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഞായറാഴ്ച്ച മൂന്നിടങ്ങളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ 60 പേര്‍ മരിച്ചു. സയ്യിദാ സെയ്‌നാബ് ദര്‍ഗയ്ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിലും ചാവേറാക്രമണങ്ങളിലുമാണ് ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത്. 150ലധികം പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനമായ ഡമാസ്‌കസിലെ സെയ്‌നാബ് ജില്ലയിലായിരുന്നു സ്‌ഫോടനം.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച സയിദ സിനാബ് ജില്ലയില്‍ ഷിയാ ആരാധനാലയത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്്.

ലബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഷിയാ മുസ്‌ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രത്തിനു സമീപത്താണു ചാവേര്‍ സ്‌ഫോടനം നടന്നത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.