ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്

Posted on: January 31, 2016 6:50 pm | Last updated: January 31, 2016 at 6:50 pm

djockovichuമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ തോല്‍പ്പിച്ചാണ് കിരീട നേട്ടം. സ്‌കോര്‍ 6-1, 7-5, 7-6

ജോക്കിവിച്ചിന്റെ ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടമാണിത്. ഇതോടെ ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമെന്ന റോയ് എമേഴ്‌സന്റെ നേട്ടത്തിനൊപ്പമെത്തി ജോക്കോവിച്ച്.