കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

Posted on: January 31, 2016 6:41 pm | Last updated: January 31, 2016 at 6:41 pm

kovoor-kunjumonകൊല്ലം: എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍എസ്പി(ലെനിനിസ്റ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ആദ്യസംസ്ഥാന സമ്മേളനം അടുത്തമാസം 27,28 തിയതികളില്‍ തിരുവനന്തപുരത്ത് നടത്തുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയോട് കാണിച്ചതു രാഷ്ട്രീയ നീതികേടും വഞ്ചനയുമാണെന്ന് വിലയിരുത്തിയ ആര്‍എസ്പി സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സിപിഎമ്മില്‍ നിന്നുള്ള വലിയ വാഗ്ദാനങ്ങളെത്തുടര്‍ന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടി വിട്ടതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിച്ചിരുന്നു.