ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആഘോഷമാക്കി ഹിന്ദു മഹാസഭ

Posted on: January 31, 2016 6:07 pm | Last updated: February 1, 2016 at 9:49 am

hindu mahasabhaമീററ്റ്:രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായിരുന്ന ശനിയാഴ്ച്ച തങ്ങളുടെ മീററ്റിലെ ഓഫീസില്‍ മധുരവിതരണം നടത്തിയും ബോളിവുഡ് സിനിമാഗാനങ്ങള്‍ക്കൊത്ത് നൃത്തം ചെയ്തുമാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വം ആഘോഷിച്ചത്.

1948ല്‍ ഇതേ ദിവസമാണ് രാജ്യത്തിന്റെ ഹീറോയായ നാദൂറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ ഇല്ലാതാക്കിയത്. എല്ലാവര്‍ഷവും മധുര വിതരണം നടത്തിയും പാട്ടും ഡാന്‍സുമൊരുക്കിയും തങ്ങള്‍ ഗാന്ധി വധം ആഘോഷിക്കാറുണ്ടെന്നും ഹിന്ദുമഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു.