രോഹിത് വെമുല ദളിതനല്ലെന്ന് സുഷമ സ്വരാജ്; വിവാദം കത്തുന്നു

Posted on: January 31, 2016 4:49 pm | Last updated: February 1, 2016 at 12:43 pm
SHARE

SUSHAMA SWARAJന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം രോഹിത് ദളിത് വിഭാഗത്തില്‍ പെട്ടയാളല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ജാതിയുടെ നിറം നല്‍കി ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നവരാണ് രോഹിതിന്റെ ആത്മഹത്യക്ക് യഥാര്‍ഥ ഉത്തരവാദികളെന്നും ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ പ്രതികരിച്ചു. രോഹിതിന്റെ ജന്മദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന ഉപവാസത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിനേയും ബിജെപി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here