പത്താന്‍കോട്ടില്‍ നിന്ന് 29 വെടിയുണ്ടകള്‍ കണ്ടെത്തി

Posted on: January 31, 2016 4:23 pm | Last updated: January 31, 2016 at 4:23 pm
SHARE

pathankot bulletപത്താന്‍കോട്: പഞ്ചാബിലെ പത്താന്‍കോട്ടിന് സമീപം എകെ 47 തോക്കിന്റെ 29 വെടിയുണ്ടകള്‍ കണ്ടെത്തി. ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് വെടിയുണ്ടകളും റിവോള്‍വറില്‍ വെടിയുണ്ട നിറ്ക്കുന്ന മൂന്നു മാഗസിനുകളും കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സുരക്ഷ ശക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി രണ്ടിന് പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ജയ്‌ശെ മുഹമ്മദ് തീവ്രവാദികളാണെന്ന് വ്യക്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here