ദമ്പതികളെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Posted on: January 31, 2016 3:33 pm | Last updated: January 31, 2016 at 3:33 pm
SHARE

SUICIDEഫറോക്ക്: ദമ്പതികളെ ആശുപതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് മണ്ണൂര്‍ മിനി എസ്‌റ്റേറ്റിന് പടിഞ്ഞാറ് വശത്ത് വനിത വ്യവസായ കേന്ദ്രത്തിന് സമീപം നെടുത്തു കീഴ്‌ക്കോട് റോഡില്‍ താമസിക്കുന്ന പുത്തുക്കര കോട്ടയില്‍ രാമദാസന്‍ (63), ഭാര്യ കൗസല്യ (52) എന്നിവരെയാണ് ഫറോക്കിന് സമീപത്തെ സ്വകാര്യ ആശുപതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍ കോമണ്‍വെല്‍ത്ത് തൊഴിലാളിയും പ്രദേശത്തെ പ്രമുഖ കര്‍ഷകനും കൂടിയാണ് രാമദാസന്‍.

കൗസല്യയുടെ ചികില്‍സക്കായി ഇരുവരും നാല് ദിവസം മുമ്പാണ് ആശുപതിയിലെത്തിയത്. സംഭവ സ്ഥലത്ത്് നിന്നും ആത്മഹത്യക്ക് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന കീടനാശിനിയുടെ ബോട്ടില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടും രാത്രിയിലും ഇരുവരും ആശുപത്രിയുടെ പരിസരങ്ങളില്‍ വെച്ച് ഏറെ നേരം സംസാരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമല്ല. രാഗേഷ്, പരേതയായ രമ്യ എന്നിവര്‍ മക്കളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ തറവാട് വളപ്പില്‍ സംസ്‌കരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here