ദുബൈ സന്ദര്‍ശിക്കുന്ന അറബിതരില്‍ കൂടുതലും ഇന്ത്യക്കാര്‍

Posted on: January 31, 2016 2:04 pm | Last updated: January 31, 2016 at 2:04 pm
SHARE

DUBAIദുബൈ: ദുബൈയില്‍ എത്തുന്ന അറബിതര വിദേശികളില്‍ കൂടുതലും ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം 16 ലക്ഷം ഇന്ത്യക്കാര്‍ എത്തിയതായി ദുബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വ്യക്തമാക്കി.
ദുബൈ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വര്‍ധനവുണ്ട്. ഇവര്‍, ധാരാളമായി ഉല്‍പന്നങ്ങള്‍ വാങ്ങുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം 30 ലക്ഷം അറബിതരരാണ് സന്ദര്‍ശനത്തിനെത്തിയത്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ പടിഞ്ഞാറന്‍ യൂറോപ്പുകാരാണ് കൂടുതലായും എത്തുന്നത്.
അതേസമയം, മധ്യപൗരസ്ത്യദേശങ്ങളില്‍ നിന്ന് 33 ലക്ഷം പേര്‍ എത്തുകയുണ്ടായി. 2014നെ അപേക്ഷിച്ച് 12.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബ്രിട്ടന്‍കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്. 11 ശതമാനം വര്‍ധിച്ചു. 12 ലക്ഷം ബ്രിട്ടീഷുകാര്‍ കഴിഞ്ഞ വര്‍ഷം എത്തി. തെക്കനേഷ്യയില്‍ നിന്ന് 23 ലക്ഷം പേര്‍ എത്തി. 21.7 ശതമാനമാണ് വര്‍ധന.