Connect with us

Gulf

പുതിയ പദ്ധതികളുമായി അബുദാബി

Published

|

Last Updated

അബുദാബി: നിരവധി നഗരവികസന പദ്ധതികളാണ് അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. റോഡുകള്‍, പാലങ്ങള്‍, ഭൂഗര്‍ഭ പാതകള്‍ നടപ്പാതകള്‍, വഴിവിളക്കുകള്‍ എനിവയെല്ലാമിതിലുള്‍പ്പെടും. നഗരഭംഗി കൂട്ടുന്നതിനോടൊപ്പം ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര ശൈലിയാണ് ഓരോ നിര്‍മിതിയിലും പിന്തുടരുക.
നഗരത്തിലെ മൂന്നിടങ്ങളിലായി കുട്ടികളുടെ പാര്‍ക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മാത്രം മൂന്ന് പാര്‍ക്കുകളും ഖലിഫ സിറ്റി പാര്‍ക്കിലും, ബനിയാസ് നഗരത്തിലും ഓരോന്നും വീതമാണുള്ളത്. പരമ്പരാഗതരീതിയിലുള്ള വഴിവിളക്കുകളുടെ ശൈലിയിലുള്ള നിരവധി വിളക്കുകള്‍ നഗരത്തിന്റെ പല കോണുകളിലും സ്ഥാപിച്ച് കഴിഞ്ഞു. യാസ് ഐലന്റിലാണ് പ്രധാനമായും ഇതുള്ളത്.
ഖലീഫ സിറ്റിയിലെ ഒന്ന്, രണ്ട്, നാല് സോണുകളില്‍ ഓരോന്ന് വീതം നടവഴികളും അഴുക്ക് വെള്ളം കളയാനുള്ള സംവിധാനവും തെരുവ് വിളക്കുകളും സ്ഥാപിക്കും. യാസ് ഐലന്റില്‍ പഴയ രീതിയിലുള്ള 1100 വഴിവിളക്കുകള്‍ മാറ്റി പുത്തന്‍ എല്‍ ഇ ഡി കള്‍ സ്ഥാപിച്ചു. ഖലിഫ സിറ്റിയിലും ഇതേക്രമത്തില്‍ 2067 വിളക്കുകള്‍ മാറ്റി എല്‍ ഇ ഡി കളാക്കി. മുഹമ്മദ് ബിന്‍ സയിദ് സിറ്റി സോണ്‍ 30ല്‍ റോഡിന്റെയും നടപ്പാതയുടെയും അറ്റകുറ്റപ്പണികള്‍ ഇതിനോടകം പൂര്‍ത്തിയായി. വാണിജ്യ നഗരമായ അബുദാബി ഐക്കാട് ഒന്നിലും റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി.
അല്‍ വത്ബയിലെ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരത്തില്‍ നടപ്പാതയുടെയും പാര്‍ക്കിങ്ങിന്റെയും പണികള്‍ പൂര്‍ത്തിയായി. ബനിയാസ് ഈസ്റ്റ് എട്ടില്‍ പാര്‍ക്കിങ് സംവിധാനം കാര്യക്ഷമമാക്കി. അല്‍ ബാഹിയയില്‍ നടപ്പാത നിര്‍മാണം പൂര്‍ത്തിയായി. അല്‍ സംഹ ഈസ്റ്റില്‍ നടപ്പാതയുടെയും പാര്‍ക്കിങ്ങിന്റെയും പണികള്‍ പൂര്‍ത്തിയായി. അല്‍ ബാഹിയയിലും യാസിലും റോഡ് മുറിച്ച് നടക്കാനുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചു. ഇത്തരത്തിലുള്ള നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. നഗരപരിസരം മോടിപിടിപ്പിച്ച് ലോകോത്തര നിലാവരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം.

---- facebook comment plugin here -----

Latest