റാസല്‍ ഖൈമയിലെ താപനില പൂജ്യത്തിന് താഴെ

Posted on: January 31, 2016 1:43 pm | Last updated: February 1, 2016 at 8:12 pm
SHARE

SNOW FALLദുബൈ: റാസല്‍ ഖൈമ ജബല്‍ ജൈസിലെ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബൈയിലെ ജനവാസ കേന്ദ്രങ്ങളിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ പുലര്‍ച്ചെ ആണ് താപനില കുത്തനെ താണത്. ജബല്‍ ജൈസില്‍ അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ മഞ്ഞു പൊഴിഞ്ഞു. അവിടെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കടന്ന് താഴോട്ട് പോയി.

പര്‍വതമുകളില്‍ വ്യാപകമായി മഞ്ഞുണ്ടായിരുന്നു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ താപനില കുറഞ്ഞിട്ടുണ്ട്. കൂടെ തണുത്ത കാറ്റുംവീശുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ചയാണ് താപനില കുറയാന്‍ തുടങ്ങിയത്. ശരാശരി 20 ഡിഗ്രിയില്‍ നിന്നാണ് ഇന്നലെ 14 ഡിഗ്രിയായി കുറഞ്ഞത്. സഊദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ തുടര്‍ച്ചയാണ് യു എ ഇയിലെ വ്യതിയാനം.

LEAVE A REPLY

Please enter your comment!
Please enter your name here