Connect with us

Wayanad

മുതുമലയിലെ കൃഷ്ണന്റെ വികൃതികള്‍ വിനോദ സഞ്ചാരികള്‍ക്ക് ഹരമാകുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ തൊപ്പക്കാട് ആന വളര്‍ത്തു കേന്ദ്രത്തിലെ കൃഷ്ണന്‍ എന്ന വളര്‍ത്ത് ആനകുട്ടിയുടെ വികൃതികള്‍ വിനോദ സഞ്ചാരികള്‍ക്ക് ഹരമാകുന്നു. അഞ്ച് വയസ് പ്രായമുള്ള ആനകുട്ടിയെ രണ്ട് വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നിന്നാണ് മുതുമലയിലേക്ക് കൊണ്ടുവന്നിരുന്നത്. തള്ളയെ പിരിഞ്ഞ് വനത്തിനുള്ളില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ കണ്ടെത്തിയിരുന്ന ആനകുട്ടിയെ വനംവകുപ്പ് വാഹനത്തില്‍ മുതുമലയില്‍ എത്തിക്കുകയായിരുന്നു. ആന കുട്ടിയെ പരിചരിക്കാനായി രണ്ട് പാപ്പാന്മാരെ നിയോഗിച്ചിരിക്കുകയാണ്. ആനകുട്ടിയുടെ വികൃതികള്‍ കാണാനായി വിവിധ ഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി നൂറുക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
ആന വളര്‍ത്തു കേന്ദ്രത്തില്‍ മൊത്തം 23 വളര്‍ത്ത് ആനകളാണുള്ളത്. 24 ആനകളുണ്ടായിരുന്നതില്‍ ഒരു ആന കഴിഞ്ഞ ദിവസം ചരിഞ്ഞിരുന്നു. ഈ ആനകുട്ടിയാണ് വളര്‍ത്താനകളില്‍ ഏറ്റവും പ്രായംകുറഞ്ഞത്.

Latest